Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മൂന്നാര്‍- ലക്ഷ്മി റോഡില്‍ വെള്ളക്കെട്ട് രൂക്ഷം; യാത്രക്കാര്‍ ദുരിതത്തില്‍
മൂന്നാര്‍: ശക്തമായ മഴയില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ യാത്രക്കാര്‍ ദുരിതത്തിലായി. മൂന്നാര്‍- ലക്ഷ്മി റോഡിലാണ് വെള്ളക്കെട്ട് മൂലം കാല്‍നടക്കാരും വാഹന യാത്രക്കാരും ക്ലേശിക്കുന്നത്. അശാസ്ത്രീയ നിര്‍മാണവും ഡ്രെയിനേജ് സംവിധാനം തകര്‍ന്നതുമാണ് റോഡില്‍ വെള്ളമുയരാന്‍ കാരണം.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡില്‍ ചെറിയ മഴ പെയ്താല്‍ പോലും യാത്ര ദുസഹമാകുന്ന സാഹചര്യമാണ്. സമീപത്തുള്ള വീടുകളിലും കെട്ടിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സെവന്‍മല, ലക്ഷ്മി, വിരിപാറ, മാങ്കുളം എന്നിവിടങ്ങളിലേക്ക് ഈ വഴിയാണ് യാത്ര ചെയ്യേണ്ടത്.