പീരുമേട് മുൻ എം എൽ എ കെ ഐ രാജന്റെ 49 മത് വാർഷിക ദിനാചരണം നടന്നു

പീരുമേട് മുൻ എം എൽ എ കെ ഐ രാജന്റെ 49 മത് വാർഷിക ദിനാചരണം പാമ്പനാറ്റിൽ നടന്നു. ദിനാചരണത്തിന്റെ ഭാഗമായി കെ ഐ രാജൻ അന്ത്യവിശ്രമം കൊള്ളുന്ന സ്മ്യതി മണ്ഡപത്തിൽ തൊഴിലാളികളും പാർട്ടി പ്രവർത്തകരും വൈകിട്ട് 4 ന് പുഷ്പാർച്ചന നടത്തി. തുടർന്ന് ആയിരങ്ങൾ പങ്കെടുത്ത പ്രകടനം പാമ്പനാറ്റിലെ പൊതുസമ്മേളനത്തിലേയ്ക്ക് നടന്നുനീങ്ങിയപ്പോൾ വാദ്യമേളങ്ങളും മുത്തു കുടകളേന്തി യൂണിഫോറം ധാരികളായ വനിതകളും റാലിക്ക് മാറ്റുകൂട്ടി. കോരി ചൊരിയുന്ന മഴയൊന്നും വക വയ്ക്കാതെ തൊഴിലാളികൾ അണിനിരന്നു അനുസ്മരണ സമ്മേളനത്തിൽ സി പി ഐ എം പീരുമേട് ഏരിയ കമ്മറ്റിയംഗം സി ആർ സോമൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് സമ്മേളനത്തിൽ ജില്ലാ സെക്രടറിയേറ്റംഗം ആർ തിലകൻ ജില്ലാ കമ്മറ്റിയംഗം ജി വിജയാനന്ദ് പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു , ഏരിയ കമ്മറ്റിയംഗങ്ങളായ പി എ ജേക്കബ്ബ്, ആർ ദിനേശൻ ,എസ് രാജേന്ദ്രൻ , ലോക്കൽ സെക്രട്ടറിമാരായ വൈ എം ബെന്നി, വി ഷൈജൻ, വി എസ് പ്രസന്നൻ ,എം പി ബാലൻ എന്നിവർ സംസാരിച്ചു. പീരുമേട് ഏരിയയിലെ ജനപ്രതിനിധികൾ പങ്കെടുത്തു. സമ്മേളനന്തരം ടി വി താരം വടിവേലു സുനിച്ചൻ നയിക്കുന്ന കോമഡി മ്യൂസിക്കൽ ഷോ ഉണ്ടായിരുന്നു













































































