കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്കർ, അയ്യൻകാളി പ്രതിമകൾ സ്ഥാപിക്കാൻ തീരുമാനിച്ചത് കേരളത്തിലെ മറ്റ് നഗരസഭകൾ മാതൃകയാക്കി മാറ്റണമെണ് എ.കെ.സി.എച്ച്. എം.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എ കെ ലാലു
കട്ടപ്പന നഗരസഭ യുടെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്കർ അയ്യൻകാളി പ്രതിമകൾ സ്ഥാപിക്കാൻ തീരുമാനിച്ചത് കേരളത്തിലെ മറ്റ് നഗരസഭകൾ മതൃകയാക്കി മറ്റണമെണ് എ. കെ.സി എച്ച്. എം.എസ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.കെ. ലാലു പറഞ്ഞു .
അംബേദ്ക്കർ, അയ്യൻ കാളി കോഡിനേഷൻ കമ്മറ്റി കട്ടപ്പനയിൽ സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം .
കട്ടപ്പന മിനി സ്റ്റേഡിയത്തിൽ വച്ചാണ് സ്മൃതി സംഗമം സംഘടിപ്പിച്ചത്.
സ്മൃതി മണ്ഡപങ്ങൾ സ്ഥാപിക്കുന്ന സ്ഥലത്ത് വിളക്ക് തെളിയിച്ച് പ്രത്യക പ്രാർത്ഥനകൾ നടത്തി.
കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിൽ ഡോ. അംബേക്കറുടെയും അയ്യൻകാളിയുടെയും ദർശനങ്ങൾ ലോകം മുഴുവൻ പടർന്ന് കിടക്കുന്ന ദർശമാണ് . ഇക്കാര്യം അതെ അർത്ഥത്തിൽ തന്നെ എറ്റെടുത്ത കട്ടപ്പന നഗരസഭ പ്രത്യക അഭിനന്ദനം അർഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കോഡിനേഷൻ കമ്മറ്റി ചെയർമാനും നഗരസഭ കൗൺസിലറുമായ പ്രശാന്ത് രാജു അദ്ധ്യക്ഷനായിരുന്നു. കോഡിനേഷൻ കമ്മറ്റി രക്ഷാധികാരിയും നഗരസഭ കൗൺ സിലറുമായ ബിനു കേശവൻ മുഖ്യപ്രഭഷണം നടത്തി . സുനിഷ് കുഴിമറ്റം ,PA പ്രമൻ ,സി. എസ്സ്. രാജേന്ദ്രൻ , മോബിൻ ജോണി , ജി, ബാബു പതാപറമ്പിൽ, പെണ്ണമ്മ രാജൻ , സാജു വള്ളക്കടവ് , മനോജ്
വടക്കേമുറി , മായ രാജിവ് , ബിജു പൂവത്താനി തുടങ്ങിയവർ സംസാരിച്ചു