കേരളവണിക വൈശ്യ
സംഘം ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു
കേരളവണിക വൈശ്യ
സംഘം ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു. ഐ.എസ് .ആർ.ഒ.സീനിയർ സൈന്റിസ്റ്റ് അനന്ത ലക്ഷ്മി ഉത്ഘാടനം ചെയ്തു.
2024 ഫെബ്രുവരി 1 മുതൽ 4 വരെ തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന K V VS
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത്.
കട്ടപ്പന പുതിയ ബസ്റ്റാൻഡിന് സമീപം കണ്ണകി നഗറിൽ വച്ചാണ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനം നടന്നത്.
ഐ.എസ് .ആർ.ഒ.സീനിയർ സൈന്റിസ്റ്റ് അനന്ത ലക്ഷ്മി ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ.ജി.ശിവരാമൻ ചെട്ടിയാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസി.എസ്.കുട്ടപ്പൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്ര. സുബ്രമഹ്ണ്യൻ ചെട്ടിയാർ, ജില്ലാ സെക്രട്ടറി ഹരിഹരൻ ചെട്ടിയാർ തുടങ്ങിയവർ സംസാരിച്ചു.
OEC ആനുകൂല്യങ്ങൾ വിതരണം ചെയ്യുക ,ജാതി സെൻസസ് നടത്തുക, ഭരണപങ്കാളിത്തം ഉറപ്പ് വരുത്തുക, 10 % സംവരണം പുനസ്ഥാപിക്കുക ,കുമളി മംഗളാദേവി ക്ഷേത്രത്തിൽ നിത്യപൂജ സംവിധാനം ഒരുക്കാൻ സർക്കാർ തീരുമാനം കൈകൊള്ളുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. പ്രദീപ് ഇലവുങ്കൽ ,രവീന്ദ്രൻ കണ്ണാം പടത്തിൽ, ഓമന ഹരിഹരൻ, സജികുമാർ പി.റ്റി., മായാ സന്തോഷ്, ഷാജി മുണ്ടാട്ട്, അജി ചെട്ടിയാർ തുടങ്ങിയവർ നേതൃത്യം നൽകി.