Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഏലക്കായുടെ വില കുത്തനെ കൂപ്പ് കുത്തി 1300 ൽ എത്തി
സീസൺ ആരംഭത്തിൽ 2500 രൂപ വില ഉണ്ടായിരുന്നു ഈ വർഷത്തെ ഉൽപാദനം നാൽപ്പത് ശതമാനത്തിൽ താഴെയായിട്ടും വില ഉയരാത്തത് ഗുരുതരമായ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് പറഞ്ഞു ഈ വർഷം മൂവായിരം രൂപയെങ്കിലും വില ലഭിക്കേണ്ടതാണ് അത്ര കണ്ട് ഉൽപാദന കുറവുണ്ട് , കാലാവസ്ഥ വ്യതിയാനമാണ് പ്രധാന കാരണം ഏറ്റവും കൂടുതൽ മഴ ലഭിക്കേണ്ട ജൂൺ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മഴ ലഭിച്ചില്ല ഇതൊരു പ്രധാന കാരണമാണ് കൂടാതെ രോഗ കീട ബാധയും പ്രതികൂലമാണ്. കർഷകർ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് , ഇപ്പോൾ പെയ്യുന്ന മഴ ഇതിനൊരു പരിഹാരമാവില്ല. കർഷകന്റെ നിലനിൽപ്പ് തന്നെ അവതാളത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ടി കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു