മൂന്നുചെയിനിലെ പട്ടയത്തിന് പണപ്പിരിവ് കേസിൽ പരാതി ക്കാരിൽനിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി
.
അന്നത്തെ എം.എൽ.എ.ഇ.എസ്. ബിജിമോൾ ഉൾപ്പെടുന്ന ജനപ്രതിനിധികളും ഭൂപതിവ് തഹസീൽദാരും ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് പണപ്പിരിവിന് വേണ്ടി ഒരു പട്ടയ സമിതി രൂപീകരിച്ചത്. സമിതിയിൽ പട്ടയ നടപടികളുടെ ചിലവുകൾക്ക് വേണ്ടി കർഷകരിൽ നിന്നും പണം പിരിക്കാനും സമിതി ഭാരവാഹികൾ തീരുമാനിച്ചു. എന്നാൽ പട്ടയം ഏഴു ചെയിനിൽ മാത്രമേ പട്ടയം നൽകാനേ സർക്കാരിന് കഴിഞ്ഞോളു. മൂന്നു ചെയിനിൽ പട്ടയം ലഭ്യമാക്കുന്നതിന് നിയമ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സമിതി ഭാരവാഹികൾ അന്ന് കർഷകർക്ക് ഉറപ്പു നൽകിയിരുന്നു . . ഇതോടെ മൂന്നു ചെയിൻ സംരക്ഷണ സമിതി രൂപവത്ക്കരിച്ച് കർഷകർ വില്ലേജ് ഓഫീസിനു മുന്നിൽ സമരവും തുടങ്ങി. തുടർന്ന് അയ്യപ്പൻ കോവിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.എൽ.ബാബു, കൺവീനർ കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി. ആർ. ശശി, സെക്രട്ടറി കെ.ജെ.ജോസഫ്, ട്രഷറർ ടി.എൻ.ഗോപിനാഥപിള്ള എന്നിവർക്കെതിരെ പോലീസ് കേസ്സെടുത്തു. എന്നാൽ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് അന്വേഷണം നടന്നില്ല. തുടർന്ന് പരാതിക്കാർ കോടതിയെ സമീപിച്ചതോടെ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്നാണ് മൊഴിയെടുക്കൽ നടന്നത്.