San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മാറി വരുന്ന സർക്കാരുകൾ ദളിത് ക്രൈസ്തവരെ വഞ്ചിച്ചുവെന്നും പട്ടികജാതി വിഭാഗങ്ങൾക്കായുള്ള ഫണ്ടുകൾ റദ് ചെയ്തുകൊണ്ടുള്ള കേരളീയം പരിപാടി അപഹാസ്യമാണെന്നും സി എസ് ഡി എസ് കോട്ടയം ജില്ല നേതൃയോഗം








ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം ആവശ്യപ്പെട്ട് സി എസ് ഡി എസ് നടത്തിവരുന്ന സമര പരിപാടികളുടെ ഭാഗമായി സംസ്‌ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികൾ തുടരുമെന്നും സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് പറഞ്ഞു

മാറി മാറിവരുന്ന സർക്കാരുകൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ ദളിത് ക്രൈസ്തവരെ വഞ്ചിച്ചുവെന്നും പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾക്കുള്ള ഫണ്ടുകൾ തടഞ്ഞുവെച്ചുകൊണ്ടുള്ള കേരളീയം പരിപാടി അപഹാസ്യമാണെന്നും ഏറ്റുമാനൂരിൽ ചേർന്ന സി എസ് ഡി എസ് കോട്ടയം ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു.
തൊഴിൽ വിദ്യാഭ്യാസ രാഷ്ട്രീയ അധികാര മേഖലകളിൽ ജനസംഖ്യാനുപാതികമായ പ്രതിനിധ്യം ഇല്ലാത്ത ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 12 മുതൽ സംസ്‌ഥാന വ്യാപകമായി വാഹന പ്രചാരണ ജാഥയും ജനുവരി 29 ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചും നടത്തുമെന്നും സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് പറഞ്ഞു. നടൻ വിനായകന് എതിരെ നടന്നത് ജാതി വിവേചനമാണെന്നും സംസ്‌ഥാന മന്ത്രിവരെ ജാതി വിവേചനം നേരിടുന്ന സമകാലിക സാമൂഹിക സാഹചര്യം അപകടകരമാണെന്നും സി എസ് ഡി എസ് കോട്ടയം ജില്ലാ നേതൃത്വയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു


ജില്ല നേതൃയോഗത്തിന് മുന്നോടിയായി ഏറ്റുമാനൂർ കവലയിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ പതാക ഉയർത്തി. താരാ ഗസ്റ്റ് ഹൗസിൽ നടന്ന നേതൃയോഗത്തിന് സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ വി പി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌ പ്രവീൺ ജെയിംസ്, സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ സി എം ചാക്കോ, കെ കെ കുട്ടപ്പൻ,ടി എ കിഷോർ,പി സി രാജു, വിനു ബേബി, ആൻസി സെബാസ്റ്റ്യൻ, ആഷ്‌ലി ബാബു, എം എസ് തങ്കപ്പൻ,സുജമ്മ തോമസ്,എം ഐ ലൂക്കോസ്, കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡന്റ്‌ ജോഷി വർഗീസ്, സെക്രട്ടറി കെ ബി ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button