ഏകദിനപ്ലാസ്റ്റിക് ഫ്രീ ഡേ കാമ്പയ്നും ബോധവല്‍ക്കരണക്ലാസും സംഘടിപ്പിച്ചു
തദ്ദേശസ്വയം ഭരണവകുപ്പും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും സംയുക്തമായി ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡേ കാമ്പയ്നും ബോധവല്‍ക്കരണ ക്ലാസും അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയം ഭരണവകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ സി. യോഗത്തിന് മുഖ്യപ്രഭാഷണം നടത്തി.
ശാസ്ത്രീയമായമാലിന്യസംസ്‌കാരണം, പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മലിനീകരണവസ്തുക്കള്‍ പ്രകൃതിക്കും സമൂഹത്തിനുമേല്‍പ്പിക്കുന്ന ദോഷം എന്നീ വിഷയത്തെ അടിസ്ഥാനമാക്കി ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ബാബു പൊന്നോത്ത് ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. പ്ലാസ്റ്റിക്കിന്റെ കൃത്യമായ സംസ്‌ക്കരണം മാതൃകാപരമായരീതിയില്‍ നടത്തുന്നതിന്റെ ഭാഗമായി കുട്ടികള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് കവറുകള്‍ അടിമാലി ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് കൈമാറി.
യോഗത്തില്‍ ബ്ലോക്ക് അംഗം കോയ അമ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജെയിംസ് പി ജെ, പി ടി എ പ്രസിഡന്റ് ഷിമി നിസാര്‍ , സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി നാന്‍സി മാത്യു, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ മാര്‍വില്‍ കെ. ജോയ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ മനു രാജ്, ജിക്സണ്‍ ജോര്‍ജ്,രാഹുല്‍ ദേവദാസ്, ചിത്ര അജിത്, ശ്രീലക്ഷ്മി എസ്, ഡെല്ല മരിയ ജോഷി എന്നിവര്‍ പങ്കെടുത്തു.