Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ജനകീയ പ്രക്ഷോഭയാത്ര
ഇടതുപക്ഷ ഗവൺമെന്റിന്റെ ജനദ്രോഹ ഭരണത്തിനും അഴിമതിക്കുമെതിരെ ഭൂഭേദഗതി നിയമത്തിന്റെ മറവിൽ ജനങ്ങളെ വഞ്ചിക്കുന്ന സർക്കാർ നിലപാടിനെതിരെ യുഡിഎഫ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭയാത്ര സംഘടിപ്പിച്ചു.
പാറക്കടവിൽ നിന്നുമാരംഭിച്ച യാത്ര എ ഐ സി സി അംഗം അഡ്വ: ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു.
KPCC സെക്രട്ടറി തോമസ് രാജൻ,
UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ജോണികുളം പള്ളി, ജോർജ് ജോസഫ് പടവൻ, ഷൈനി സണ്ണി ചെറിയാൻ, ജോസ് മുത്തനാട്ട്, KJ ബെന്നി തുടങ്ങിയവർ സംസാരിച്ചു.
UDF കട്ടപ്പന മണ്ഡലം ചെയർമാൻ തോമസ് മൈക്കിൾ, കൺവീനർ ജോയി കുടക്കച്ചിറ എന്നിവരാണ് ജാഥ ക്യാപ്റ്റന്മാർ