നാട്ടുവാര്‍ത്തകള്‍
ഇന്ത്യയിൽ ജനങ്ങൾ എത്രയും വേഗം വാക്സിൻ എടുക്കണം:ഡബ്ല്യുഎച്ച്ഒ
ഇന്ത്യയില്‍ കോവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നുവെന്നും ജനങ്ങള്‍ എത്രയും വേഗം വാക്സീന് സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കോവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും അടുത്ത തരംഗം പ്രതിരോധിക്കാന്‍ വാക്സീന് എത്രയും വേഗം എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ തെക്കുകിഴക്കന്‍ ഏഷ്യ മേഖല ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു.