കട്ടപ്പനയിലെ റൂഫിംഗ് & ഇൻ്റീരിയൽ മെറ്റീരിയൽസിൻ്റെ ഏറ്റവും വലിയ വിതരണക്കാരായ എസ്സാർ സ്റ്റീൽസിൻ്റെ പുതിയ സംരംഭം എസ്സാർ ഹോം കെയർ കട്ടപ്പന വെള്ളയാംകുടി റോഡിൽ മടപ്പള്ളിൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു


രണ്ടര പതിറ്റാണ്ടായി കട്ടപ്പനയിലെ റൂഫിംഗ് & ഇൻ്റീരിയൽ മെറ്റീരിയൽസിൻ്റെ ഏറ്റവും വലിയ വിതരണക്കാരായ എസ്സാർ സ്റ്റീൽസിൻ്റെ പുതിയ സംരംഭമാണ് എസ്സാർ ഹോം കെയർ. പ്രകൃതിയോട് ചേർന്നു നിന്നു കൊണ്ടു തന്നെ ആരോഗ്യമുള്ള ഒരു ജീവിതശൈലി രൂപപ്പെടുത്തുക
എന്ന ഉദ്യമത്തിൽ ആണ്
എസ്സാർ ഹോംകെയർ
തുടക്കം കുറിക്കുന്നത്.
ഇതിൻറെ ഭാഗമായി സോളാർ സിസ്റ്റം, വാട്ടർ സിസ്റ്റം ,ബാറ്ററി ആൻഡ് ഇൻവെർട്ടർ സിസ്റ്റം, സെക്യൂരിറ്റി ആൻഡ് ഓട്ടോമേഷൻ
സിസ്റ്റം ,എന്നിവയുടെ വിപണനവും സർവീസും ഉൾപ്പെടെയാണ് എസ്സാർ ഹോം കെയർ നല്കുന്നത്.
കട്ടപ്പന _ വെള്ളയാംകുടി റോഡിൽ
മടപ്പള്ളി ബിൽഡിങ് ആണ് സ്ഥാപനം
പ്രവർത്തനമാരംഭിച്ചത് .
മോൺസിഞ്ഞോർ ഫാദർ ജോസ് കരിവേലിക്കൽ, ഫാദർ തോമസ് മണിയാട്ട്
എന്നിവർ വെഞ്ചരിപ്പുകർമം നിർവഹിച്ചു .
നഗരസഭാധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ നാടമുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
ഇതോടനുബന്ധിച്ച് സ്ഥാപനത്തിൻ്റെ
വെബ്സൈറ്റ് ലോഞ്ചിംഗ് ബ്രദർ ബൈജു വാലുപറമ്പിൽ നിർവഹിച്ചു .
സർവീസ് വെബ് പോർട്ടലിൻ്റെ ഉദ്ഘാടനം
മർച്ചന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻറ് സിബി കൊല്ലംക്കുടിയിൽ
നിർവഹിച്ചു .
സോളാർ സിസ്റ്റത്തിൻ്റെ ഉദ്ഘാടനം
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും ,വാട്ടർ സിസ്റ്റത്തിന് ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടവും നിർവഹിച്ചു .
ഇൻവെർട്ടർ ആൻഡ് ബാറ്ററി സിസ്റ്റത്തിൻ്റെ ഉദ്ഘാടനം കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറ് എം.കെ തോമസും ,സെക്യൂരിറ്റി സിസ്റ്റം & ആട്ടോമേഷൻ ഉദ്ഘാടനം
മലനാട് എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് ബിജു മാധവനും നിർവഹിച്ചു .
വി.ആർ സജി , ശ്രീനഗരി രാജൻ, വി.ആർ ശശി, ജിൻസൺ വർക്കി, സിജു ചക്കുംമൂട്ടിൽ, സിജോമോൻ ജോസ്, രജിത രമേശ്, സാജൻ ജോർജ് ,
സോമൻ ബിൽ ടെക്, കെ. പി ഹസ്സൻ ,ഷാജി നെല്ലിപ്പറപ്പിൽ, ഷെറിൻ ജിനോയി, എസ്സാർ എം.ഡി
റെജി ജോസഫ് , വിവിധ രാഷ്ട്രീയ , സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു’