Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിൽ ജലം ജീവിതം എന്ന ക്യാമ്പയിൻ നടന്നു


വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിൽ ജലം ജീവിതം എന്ന ക്യാമ്പയിൻ നടന്നു.
മൂലമറ്റം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വെള്ളയാംകുടി സെൻറ് ജെറോംസ് യുപി സ്കൂളിൽ വച്ച് മൂലമറ്റം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് നേതൃത്വത്തിൽ ആണ് ജലം ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി പ്രോജക്ട് അവതരിപ്പിച്ചത്.
യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ബെന്നി ജോസഫ് അധ്യക്ഷൻ ആയിരുന്നു.
വാർഡ് കൗൺസിലർ ബീന സിബി പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ഫ്രാൻസിസ് മാത്യു,അധ്യാപകരായ ബേബി ശ്രീകല, സായി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി മെസ്സേജ് മിറർ, ക്യാമ്പസ് ക്യാൻവാസ് തുടങ്ങിയവ സ്കൂളിന് നൽകി
തുടർന്ന് മൂലമറ്റം വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് അവതരിപ്പിച്ച നാടകവും നടന്നു.