വന്യമൃഗങ്ങളെ ജനവാസ മേഖലയിൽ ഇറക്കിവിട്ട സംഭവത്തിൽ സി പി ഐ എം പ്രതിഷേധം ഇന്ന് മുപ്പത്തിയഞ്ചാം മൈലിൽ


വന്യമൃഗങ്ങളെ ജനവാസ മേഖലയിൽ ഇറക്കിവിട്ട സംഭവത്തിൽ സി പി ഐ എം പ്രതിഷേധം ഇന്ന് മുപ്പത്തിയഞ്ചാം മൈലിൽ . വനം വകുപ്പ്
അധികൃതരുടെ ക്രൂര നടപടിക്കെതിരെയാണ് സി പി ഐ എം പ്രതിഷേധം പെരുവന്താനം റ്റി ആർ ആന്റ് ടീ റബർ തോട്ടത്തിന്റെ ചെന്നാപ്പാറ രണ്ടം വളവ് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് പെരിയാർ ടൈഗർ റിസർവ് ഫോറസ്റ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ അറിവോടെ കാട്ടുപന്നികളെ ലോറി മാർഗ്ഗംകൊണ്ടുവന്നു ഇറക്കി വിട്ടത് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെ കടുവയും പുലിയും ആനയും കാട്ടുപോത്തും എത്തുന്നത് പതിവായി വന്യമ്യഗങ്ങളെ രാത്രിയിൽ ജനവാസ മേഖലയിൽ ഇറക്കി വിട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നു. കാട്ടുപന്നിക്കളെ കൊണ്ടുവരുവാൻ ഉപയോഗിച്ച ലോറിയും കസ്റ്റടിയിലെടുക്കണമെന്നും അവശ്യപ്പെട്ട് വനം മന്ത്രിക്കും മുണ്ടക്കയം പൊലീസിനും പെരുവന്താനം പഞ്ചായത്തംഗം തെളിവ് സഹിതം എം സി സുരേഷ് പരാതി നൽകിയിട്ടുണ്ട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 30 ന് മുപ്പത്തിയഞ്ചാം മൈൽ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ സി പി ഐ എം പ്രതിഷേധ മാർച്ച് നടത്തും. സി പി ഐ എം ജില്ലാ കമ്മറ്റിയംഗം കെ ടി ബിനു സമരം ഉദ്ഘാടനം ചെയ്യും സി പി ഐ എം ഏരിയ കമ്മറ്റിയംഗങ്ങളായ ആർ ചന്ദ്രബാബു, പ്രഭാ ബാബു, ലോക്കൽ സെക്രടറി റെഡ്ഡി തോമസ് എന്നിവർ സംസാരിക്കും