Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ – കിഫ, ഇടുക്കി ജില്ലയിൽ
സത്യസന്ദേശ യാത്രയും പട്ടയ അവകാശ മാർച്ചും






ഭൂനിയമ ഭേദഗതിയുടെ മറവിൽ ഇടുക്കി ജനതയെ കൊള്ളയടിക്കാൻ തയ്യാറെടുക്കുന്ന സർക്കാരിന്റെ പൊയ്‌മുഖം തുറന്നു കാണിക്കുന്നതിനും പതിറ്റാണ്ടുകളായി പട്ടയം എന്ന പ്ലാവില കാണിച്ചു മനുഷ്യരെ പറ്റിക്കുന്ന ജന വഞ്ചകരുടെ ഇരട്ടത്താപ്പിനെതിരെയും, വന്യമൃഗങ്ങളെ ഉപയോഗിച്ചുള്ള ആസൂത്രിത കുടിയിറക്കനെതിരെയും സത്യസന്ദേശ യാത്രയും പട്ടയ അവകാശ മാർച്ചും കിഫയുടെ നേതൃത്വത്തിൽ നവംബർ 6, 7, 8 തീയതികളിൽ ഇടുക്കിയിൽ നടത്തപ്പെടുന്നു.

ഇടുക്കി ജനതയെ കുടിയിറക്കാൻ അച്ചാരം വാങ്ങി സ്വന്തം ജനതയെ ഒറ്റുകൊടുക്കുന്ന ഭരണ വർഗത്തെ തുറന്നു കാട്ടുന്ന സത്യസന്ദേശ യാത്ര *നവംബർ 6 തിങ്കളാഴ്ച രാവിലെ 8.30 ന് വണ്ണപ്പുറത്തു വെച്ച് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ഉത്ഘാടനം ചെയ്യുകയും നവംബർ 8 ബുധനാഴ്ച രാവിലെ 11.30 നു ആവേശോജ്ജ്വലമായ കളക്ടറേറ് മാർച്ചോട്* കൂടി ഇടുക്കി കളക്ടറേറ്റിൽ സമാപിക്കുകയും ചെയ്യും.

യാത്രയുടെ സമയക്രമം താഴെ കൊടുക്കുന്നു

ഒന്നാം ദിനം – നവംബർ 6 , തിങ്കൾ

8.30 AM – വണ്ണപ്പുറം
10.15 AM – കഞ്ഞിക്കുഴി
11.30 AM – ചേലച്ചുവട്
12.45 PM – തോപ്രാംകുടി
3.00 PM – പണിക്കംകൂടി
4.30 PM – അടിമാലി

രണ്ടാം ദിനം – നവംബർ 7, ചൊവ്വ

8.30 AM – മാങ്കുളം
10.00 AM- ആനച്ചാൽ
11.00 AM – ബൈസൺവാലി
12 Noon – മുട്ടുകാട്
12.45 PM – ചിന്നക്കനാൽ
1.30 PM – സൂര്യനെല്ലി
3.30 PM – BL റാം
4.30 PM – പൂപ്പാറ

മൂന്നാം ദിനം – നവംബർ 8 , ബുധൻ

11.30 AM – ഇടുക്കി കളക്ടറേറ്റ്

ഈ യാത്രയിലും തുടർന്ന് നടക്കുന്ന കളക്ടറേറ് മാർച്ചിലും പങ്കെടുക്കാൻ ഇടുക്കി ജില്ലയിലെ ആത്മാഭിമാനമുള്ള മുഴുവൻ ജനങ്ങളെയും ക്ഷണിക്കുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!