Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിദ്യാരംഗം കലാസാഹിത്യ വേദി, കട്ടപ്പന സബ്ജില്ല സാഹിത്യ ശില്പശാല സർഗോത്സവം 2023 ശാന്തി ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു


പ്രമുഖ കവിയത്രി ഷെർലി മണലിൽ ഉദ്ഘാടനം നിർവഹിച്ചു.. സ്കൂൾ എസ് എം സി ചെയർമാനും പ്രമുഖ കാർട്ടൂനിസ്റ്റ്മായ സജിദാസ് മോഹൻ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി സബ്ജില്ലാ കോഡിനേറ്റർ മനോജ് കുമാർ സി കെ, സ്കൂൾ പ്രധാന അധ്യാപിക രാധിക ദേവി ടി, സീനിയർ അസിസ്റ്റന്റ് ഉഷാ കെ എസ്, അധ്യാപകരായ അമ്പിളി PD,ഡോക്ടർ ഫൈസൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
സബ് ജില്ലയിൽ നിന്ന് സംസ്ഥാനതല സാഹിത്യ സെമിനാറിൽ പങ്കെടുത്ത കുട്ടികളെ HM ഫോറം സെക്രട്ടറി ഫ്രാൻസിസ് മാത്യു ആദരിച്ചു..
കവിത രചന, കഥാരചന, ചിത്രരചന, കാവ്യാലാപനം, അഭിനയം, നാടൻപാട്ട്, പുസ്തകാസ്വാദനം,എന്നീ ഇനങ്ങളിലായി 400 ഓളം കുട്ടികൾ ചില ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്.. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തോടെ ശില്പശാല സമാപിക്കും.