Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിന്റ് നേതൃത്വത്തിലുള്ള ബീറ്റ്റൂട്ട് ,ക്യാരറ്റ് വിളവെടുപ്പ് നടന്നു


കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിന്റ് നേതൃത്വത്തിൽ പൊന്നിക്കവലയിൽ 15 മഴമറയിലും പോളി ഹൗസിലുമായിയാണ് പച്ചക്കറി കൃഷി നടത്തി വരുന്നത്. ബീൻസ്, പാവക്ക, ക്യാബേജ്, അച്ചിങ്ങ, തക്കാളി, കോവൽ. പടവലം, വഴുതന, മല്ലിയില, മുരിങ്ങ, മത്തൻ, ചച്ച മുളക്, കാന്താരി തുടങ്ങിയ പച്ചക്കറികളാണ് ജൈവകൃഷി ചെയ്ത് വരുന്നത്.
100 % വിളവാണ് ഇവിടെ നിന്നും ലഭിക്കുന്നത്. പരീഷണാടിസ്ഥാനത്തിൽ നടത്തിയ ക്യാരറ്റ്, ബീറ്റ്റൂട്ട് കൃഷികളും വിളവിന്റ് കാര്യത്തിൽ നിരാശപ്പെടുത്തിയില്ല.
2000 മൂട് ബീറ്റ്റൂട്ടാണ് വിളവിന് പാകമായി നിൽക്കുന്നത്. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ് , ബാങ്ക് വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ, ഡയറക്ടർ ബോഡ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.