നാട്ടുവാര്‍ത്തകള്‍
കട്ടപ്പന നഗരസഭയിലേ കിടപ്പു രോഗികൾക്കും നിർദ്ധനരായവർക്കുമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു കട്ടപ്പന മാളിയേക്കൽ സൂപ്പർമാർക്കറ്റ് ഉടമ
കട്ടപ്പന നഗരസഭയിലേ 34 വർഡുകളിലുമായി കിടപ്പു രോഗികളായിട്ടുള്ളവർക്കും ക്യാൻസർ, കിഡ്നി രോഗികളായിട്ടുള്ളവർക്കുമായാണ് ഭക്ഷ്യ കിറ്റ് നൽകുന്നത്.നഗരസഭാ ചെയർപേഴ്സൺ ബീനാ ജോബി ആദ്യ കിറ്റ് ഏറ്റുവാങ്ങി. ഭക്ഷ്യ വിതരണം വരും ദിവസങ്ങളിലും തുടരാനാണ് മാളിയേക്കൽ സൂപ്പർമാർക്കറ്റ് ലക്ഷ്യമിടുന്നത്.
അർഹരായവർക്ക് ആഹാരവസ്തുക്കൾ നഗരസഭാ കൗൺസിലറുടെയും ആശാ വർക്കർമാരുടെയും സഹകരണത്തോടെയാണ് എത്തിച്ചു നൽകുന്നത്.കോവിഡ് മഹാമാരിയിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ അവസരത്തിൽ മാളിയേക്കൽ സൂപ്പർമാർക്കറ്റിൻ്റെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്.