മൊബൈൽ ലീഗൽ സർവ്വീസ് അതോരിറ്റി അദാലത്ത് കട്ടപ്പനയിൽ 3 ന്. പരാതി ബോധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്


30/101 2023 3 pm – ന് മീറ്റിംഗിൽ ലീഗൽ സർവ്വീസ് അതോരിറ്റി സംബന്ധിച്ച് ചുവടെ ചേർക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കേണ്ടതാണെന്ന് അറിയിച്ചിട്ടുണ്ട് .
1. 2.11.2023 മുതൽ 11.11.2023 വരെ ജില്ലയിൽ മൊബൈൽ ലീഗൽ സർവ്വീസ് അതോരിറ്റി അദാലത്ത് നടത്തുന്നതാണ്.
2. മൊബൈൽ വാൻ അദാലത്ത് നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ എത്തുന്നതാണ്.
3. 3.11.2023 ന് കട്ടപ്പന നഗരസഭയിൽ അദാലത്ത് നടത്തുന്നതാണ്.
ആയതിനായി സിവിൽ കേസുകൾ , മരം മുറി സംബന്ധിച്ച പൈസ തിരിച്ചു കിട്ടാനുള്ളവ, ക്രിമിനൽ കേസുകൾ ഒഴികെയുള്ളവ അദാലത്തിലേയ്ക്ക് പരാതികൾ ഒട്ടിച്ച കവറിൽ സ്വീകരിക്കേണ്ടതാണെന്നും കൗൺസിലർമാർ കുടുംബശി പ്രവർത്തകർ, മറ്റ് സംഘടനാ പ്രവർത്തകർ, വ്യാപാരി വ്യവസായ സംഘടനാ പ്രതിനിധികൾ, മറ്റ് മനുഷ്യാവകാശ പ്രവർത്തകർ മുഖേന 01. 11 2023 വരെ അപേക്ഷകൾ സ്വീകരിക്കേണ്ടതാണെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ ചെയ്യേണ്ടതാണെന്നും അറിയിച്ചിരിക്കുന്നു അറിവിലേയ്ക്കായി ..
പരാതികൾ ഈ ഫോർമാറ്റിൽ നൽകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക Tlsc ഓഫീസുമായി ബന്ധപ്പെടുക.: 8281450195.