Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മിച്ച ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ തൊഴിലാളികൾക്ക് നൽകണം: ആർ.വൈ.എഫ്

മൂന്നാർ: തോട്ടങ്ങൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന മിച്ചഭൂമികൾ ഏറ്റെടുത്ത് ഭൂ രഹികതരായ തൊഴിലാളികൾക്ക് നൽകണമെന്ന് ആർ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ ആവശ്യപ്പെട്ടു.
സ്വന്തമായി ഭൂമിയും വീടുമില്ലാത്ത തോട്ടം തൊഴിലാളി കുടുംബങ്ങൾ പ്ലാന്റേഷൻ കമ്പനികൾ നൽകുന്ന ഒറ്റമുറി ലയങ്ങളിൽ അടിമസമാനമായ ജീവിതമാണ് നയിച്ചുവരുന്നത്.
സ്വകാര്യ പ്ലാന്റേഷൻ കമ്പനികൾ അനധികൃതമായി കൈവശം വെച്ചുപോരുന്നത് ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണെന്ന് വിവിധ സർക്കാർ കമ്മീഷനുകൾ കണ്ടെത്തിയിട്ടും ഈ ഭൂമി തിരിച്ചുപിടിക്കുന്നതിനോ ഭൂരഹിത വിഭാഗങ്ങൾക്ക് വിതരണം ചെയ്യുന്നതിനോ സർക്കാർ തയ്യാറാകാത്തത് പ്രതിക്ഷേധാർഹമാണെന്നും അജോ കുറ്റിക്കൻ പറഞ്ഞു.