സ്വന്തം രക്തസാക്ഷിത്വത്വം കൊണ്ട് ഇന്ത്യ മഹാരാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതേതരത്വത്തിനും മഹത്തായ സംഭാവന നൽകിയ പ്രോജ്വല വ്യക്തിത്വമായിരുന്നു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെന്ന് മാത്യു കുഴൽനാടൻ എം എൽ എ

കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുഴി പീസ്വാലിയിൽ സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ചരിത്രഗതിയെ തന്നെ സ്വാധീനിച്ച അപൂർവ്വ വ്യക്തിത്വങ്ങളിൽ മുൻ നിരക്കാരിയായിരുന്ന ഇന്ദിര ഉരുക്കു വനിത എന്ന പേരിലാണ് ലോകമെങ്ങും അറിയപ്പെട്ടത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായും രാജ്യ ശില്പി യുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ നേരിട്ട് ശിക്ഷണത്തിൽ വളർന്നുവന്ന ഇന്ദിര പ്രിയദർശിനി പിൽക്കാല ഇന്ത്യയിൽ തന്റെ ഭരണ നൈപുണ്യവും രാജ്യ സ്നേഹത്തിൽ അധിഷ്ഠിതമായ ചിന്താഗതികൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഈ രാജ്യത്തെ ലോക ജനതയ്ക്ക് മുമ്പിൽ സാഭിമാനം പ്രതിഷ്ഠിക്കുകയായിരുന്നു.
ഇന്ത്യ മഹാരാജ്യത്തെ സൈനികമായി വെല്ലുവിളിച്ച പാക്കിസ്ഥാൻ രണ്ടായി പിളർത്തി അന്തിമ വിജയം നേടിയാണ് ഇന്ത്യയും ഇന്ദിരയും കരുത്തുകാട്ടിയത് .
ഇന്നത്തെ ഭരണാധികാരികളെ പോലെ വാക്കും പ്രവർത്തിയും ഒരിക്കലും അവർക്ക് രണ്ടായിരുന്നില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു… കോൺഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് സ്വാഗതം ആശംസിച്ചു എ ജി ജോർജ്, കെ പി ബാബു, പി പി ഉതുപ്പാൻ, അഡ്വ. അബൂ മൊയ്തീൻ, എബി എബ്രഹാം, എം എസ് എൽദോസ്, PAM ബഷീർ എന്നിവർ പ്രസംഗിച്ചു കോൺഗ്രസ് നെല്ലിക്കുഴി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ നന്ദി പറഞ്ഞു