ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ഇൻഡ്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും നല്കിയ ബലിദാനമാണ് ഇന്ദിരാഗാന്ധിയുടെ ജിവനെന്ന് എ.ഐ.സി.സി അംഗം അഡ്വ ഇ.എം. ആഗസ്തി

പുളിയൻമലയിൽ ഐ.എൻ.ടി.യു.സി ജില്ല കമ്മറ്റി സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദ്ദേഹം ഇപ്പോഴത്തെ ഭരണാധികരികൾ പലരും ഇന്ദിരാ ഗാന്ധി തുടങ്ങി വച്ച പദ്ധതികളുടെ പേര് മാറ്റി പുതിയ പേരിടുന്ന ജോലി മാത്രമാണ് ചെയ്യുന്നത് അംഗ വാടികൾ ആരംഭിച്ചതും ബാങ്ക് ദേശാത്കരണവും ഹരിത വിപ്ലവും രാജ്യത്ത് വലിയ മാറ്റങ്ങളാണ് വരുത്തിയതെന്ന് ഇ.എം ആഗസ്തി പറഞ്ഞു നവം 19 ന് പതിയായിരം തൊഴിലാളികളുടെ ശക്തി പ്രകടനവും പൊതുസമ്മേളനവും പുളിയൻ മലയിൽ നടക്കുമെന്ന് ജില്ല സമ്മേളത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു സംസ്ഥാന ഐ എൻ ടി യു സി സെക്രട്ടറി പി.ആർ. അയ്യപ്പൻ പറഞ്ഞു KPCC മെമ്പർ എ.പി ഉസ്മാൻ മൂഖ്യപ്രഭാക്ഷണം നടത്തി ജില്ല പ്രസിഡന്റ് രാജാ മാട്ട് ക്കാരൻ അദ്ധ്യക്ഷനായിരുന്നു തോമസ് മൈക്കിൾ രാജു ബേബി .ജോസ് മുത്തനാട്ട് . സന്തോഷ് അമ്പിളിവിലാസം. T.N. മധു . റോയി ചാത്തനാട്ട് ഗോപലകൃഷ്ണൻ നിലയ്ക്കൽ സൂബിൻ തോമസ് .ജോഷി കന്യാക്കുഴി .കെ.സി.ബിജു തുടങ്ങിയ സംസാരിച്ചു