കട്ടപ്പന ഉപജില്ല സ്കൂൾ കായിക മേളയുടെ ഭാഗമായി ചെസ് ചാംപ്യൻഷിപ്പ് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു

.
കട്ടപ്പന ഉപജില്ല സ്കൂൾ കായിക മേളയുടെ ഭാഗമായുള്ള ചെസ് ചാംപ്യൻഷിപ്പ് മത്സരമാണ് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നത്.
സിനീയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലാണ് മത്സരം നടന്നത്.
15 ൽ പരം സ്കൂളുകളിൽ നിന്നുള്ള 40 ഓളം മത്സരാർത്ഥികൾ മാറ്റുരച്ചു.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മിലൻ വർഗീസ് , വിഷ്ണു ഷാജി സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഡെല്ല ജോയി, ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഡെറിൻ ആൻറണി , ഹാരോൺ സുനിൽ, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ധ്വനി.പി.രഘുനാഥ്, റിയ റോസലിൻ റോയി, സബ് ജൂനിയർ ആൺകുട്ടികളിൽ സൗരവ് രാജേഷ്, അലൻറ് ഫിലിപ്പ് , സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ദേവിക മനോജ്, പാർവ്വതി സുനിൽ എന്നിവർ ജേതാക്കളായി.
മത്സരത്തിൽ ഒന്നും , രണ്ടും സ്ഥാനങ്ങൾ നേടിയവർ റവന്യൂ ജില്ലാ മത്സരത്തിൽ പങ്കെടുക്കും.
കാൽവരി ഹൈസ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ പി.ഡി. തോമസിന്റെ മേൽനോട്ടത്തിൽ കായികാദ്ധ്യാപകരായ മജുമാനുവൽ , സുരേഷ് ബാബു, ജെയ്മോൻ ജോർജ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി