Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കേരള ഹയർ സെക്കന്ററി വിഭാഗത്തിനു കീഴിലുള്ള , ഇടുക്കി ജില്ലയിലെ കൊമേഴ്സ് വിഭാഗം അധ്യാപകർക്കായി ഏകദിന ശില്പശാല നടത്തി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് അസോസിയേഷൻ കൊച്ചി ചാപ്റ്ററിന്റെയുo, അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് ( ACT) ഇടുക്കി ജില്ലാ കമ്മറ്റിയുടെയും സഹകരണത്തോടെയാണ് അധ്യാപക ശാക്തീകരണ ശിൽപശാല നടത്തിയത്.
കോട്ടയം മേഖലാ ഹയർ സെക്കൻഡറി മേധാവി കെ. ആർ . ഗിരിജ അധ്യാപക ശിൽപശാല ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻഡറി ഇടുക്കി ജില്ലാ കോ – ഓർഡിനേറ്റർ ജോസഫ് മാത്യു യോഗത്തിൽ അധ്യക്ഷനായിരുന്നു. കമ്പനി സെക്രട്ടറി അസോസിയേഷൻ കൊച്ചി ചാപ്റ്റർ ചെയർമാൻ ശരത് ശശിധര മുഖ്യപ്രഭാഷണം നടത്തി.
സിബിച്ചൻ തോമസ്, നിഖിൽ ജോർജ് പിന്റോ , സ്മിത സുബിൻ , മാണി കെ.സി എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് ഇടുക്കി ജില്ല പ്രസിഡന്റ് ബിജു തങ്കപ്പൻ സ്വാഗതവും, പ്രോഗ്രാം കൺവീനർ സജിൻ സ്കറിയ നന്ദിയും പറഞ്ഞു.