Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ വ്യാപാരി വ്യവസായി കോൺഗ്രസ് (എം ) യൂത്ത് വിംങ് ഇടുക്കി ജില്ലാ പ്രസിഡണ്ടായി ജോമോൻ പൊടിപാറയെ തിരഞ്ഞെടുത്തു
വ്യാപാരി വ്യവസായി കോൺഗ്രസ് (എം ) യൂത്ത് വിംങ് ഇടുക്കി ജില്ലാ പ്രസിഡണ്ടായി ജോമോൻ പൊടിപാറയെ തിരഞ്ഞെടുത്തു


തൊടുപുഴയിൽ വ്യാപാരി വ്യവസായി കോൺഗ്രസ് (എം ) ജില്ലാ പ്രസിഡൻറ് ഡോണി കട്ടക്കയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പ് യോഗം സംസ്ഥാന സമിതി അംഗം പ്രൊഫസർ കെ ഐ ആന്റണി ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി കോൺഗ്രസ് (എം ) യൂത്ത് വിങ്ങ് ഇടുക്കി ജില്ലാ പ്രസിഡണ്ടായി ജോമോൻ പൊടിപാറയും ,ജില്ലാ സെക്രട്ടറിയായി പ്രിന്റോ ചെറിയാൻ കട്ട കയത്തിനെയും , ട്രഷററായി വിപിൻ സി അഗസ്റ്റിനെയും തിരഞ്ഞെടുത്തു.
ജിമ്മി മറ്റത്തിപാറ ആമുഖപ്രഭാഷണവും റെജി കുന്നംകോട്ട് മുഖ്യപ്രഭാഷണവും നടത്തിയ യോഗത്തിൽ നേതാക്കളായ ജോസ് കവിയിൽ, മാത്യു വരിക്കാട്ട് എന്നിവർ പ്രസംഗിച്ചു.