സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കു നാളെ മുതൽ ഇളവ്
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇനി ഒരേ ലോക്ഡൗണ്‍ ചട്ടങ്ങള്‍. മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിക്കുകയും സംസ്ഥാന ലോക്ഡൗണ്‍ ചില ഇളവുകളോടെ ജൂണ്‍ ഒമ്ബതുവരെ നീട്ടുകയും ചെയ്തതോടെയാണ് എല്ലാ ജില്ലകളിലും ഒരേനിയമങ്ങള്‍ നിലവില്‍ വന്നത്.വ്യവസായ സ്ഥാപനങ്ങള്‍ക്ക് പകുതി ജീവനക്കാരുമായി തുറക്കാം.
വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 5 മണി വരെ പ്രവര്‍ത്തിക്കും. പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 5 മണി വരെ തുറക്കും.
തുണി, സ്വര്‍ണ്ണം, പാദരക്ഷ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കും. ആക്രിക്കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം.
വ്യവസായശാലകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും.
തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടര്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തും.രാവിലെ 11ന് കളക്‌ട്രേറ്റിലാണ്യോഗം. മന്ത്രിമാരായ ആര്‍ ബിന്ദു, കെ. രാജന്‍, കെ രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുക്കും.
ശക്തന്‍ മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്നലെ നിരാഹാരസമരം നടത്തിയിരുന്നു.അവശ്യവസ്തുക്കള്‍ മാത്രം വില്‍ക്കുന്ന മാര്‍ക്കറ്റ്തുറക്കാത്തത് കളക്ടറുടെ പിടിവാശി മൂലമെന്നാണ് ആരോപണം