Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കളമശേരി ബോംബ് സ്ഫോടനം; എന്താണ് ടിഫിൻ ബോക്സ് ബോംബ്?



കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെൻററിൽ പൊട്ടിത്തെറിച്ചത് ടിഫിൻ ബോക്സ് ബോംബാണെന്ന് സ്ഥിരീകരിച്ചു. ടിഫിൻ ബോക്സുകളിൽ എത്തിച്ച ഐഇഡിയാണ് സ്ഫോടനത്തിനിടയാക്കിയത്. ഐഇഡി അതായത് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് അവശിഷ്ടങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് നിഗമനം. എന്നാൽ എന്താണ് സ്ഫോടനത്തിനിടയാക്കിയ ടിഫിൻ ബോക്സ് ബോംബ്. ഐഇ‍ഡി സ്ഫോടനത്തിനായി എങ്ങനെയാണ് ടിഫിൻ ബോക്സുകളെ ഉപയോഗിക്കുന്നത്. പാകിസ്താൻ നിരന്തരം പഞ്ചാബിൽ തലവേദന സൃഷ്ടിക്കുന്ന ബോംബ് മാതൃകയാണ് ടിഫിൻ ബോക്സ് ബോംബ്. സാധരണയായി ഉച്ചഭക്ഷണം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ടിഫിൻ ബോക്സുകളിൽ ഐഇഡി ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള സ്ഫോടനം ആസൂത്രണം ചെയ്യുന്നത്.

ഞ്ചാബിൽ നിന്ന് ഒമ്പതിലധികം ടിഫിൻ ബോംബുകളെങ്കിലും കണ്ടെടുത്തിട്ടുണ്ട്. ഇത്തരത്തിൽ സ്ഫോടനത്തിന് ടിഫിൻ ബോക്സിൽ ഉപയോഗിക്കുന്ന സ്ഫോടക വസ്തുവിന് 10 അടി പ്രദേശത്ത് വലിയ നാശമുണ്ടാക്കാൻ കഴിയും. ഡ്രോണുകൾ വഴിയാണ് ടിഫിൻ ബോക്സ് ബോംബുകൾ അതിർത്തിക്കപ്പുറത്തേക്ക് എത്തിക്കുന്നത്. ടിഫിൻ ബോക്സുകളിൽ ഐഇഡി, ആർഡിഎക്സ് എന്നീ സ്ഫേടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്.

റിമോട്ട് കൺട്രോളോ ടൈമറോ ഉപയോഗിച്ച് സ്ഫോടനം നടത്താൻ കഴിയുന്ന നാടൻ ബോംബുകളാണ് ഐഇഡി എന്ന ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്. തീവ്രവാദ സംഘടനകളും അക്രമികളും ചെറു സ്ഫോടനത്തിനായി ഉപയോഗിക്കുന്ന സ്ഫോടന വസ്തുവാണ് ഐഇഡി. അമോണിയം നൈട്രേറ്റ് പോലെ എളുപ്പം ലഭിക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് തദ്ദേശീയമായി നിർമ്മിക്കാൻ കഴിയുന്നവയാണ് ഐഇഡി ബോംബുകൾ. കുപ്പിച്ചില്ല് പോലെ മുറിവേൽപ്പിക്കാൻ കഴിയുന്ന വസ്തുക്കൾ ഉപയോഗിച്ച് സ്ഫോടനത്തിന്റെ തീവ്രത വർധിപ്പിക്കാൻ കഴിയുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!