ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
തയ്യല്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണം ;ഓള്‍ കേരള ടൈലഴ്‌സ് അസോസിയേഷന്‍
കട്ടപ്പന: ജില്ലയിലെ തയ്യല്‍ കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീ കരിക്കണമെന്ന് ആവശ്യപ്പെട്ടു ഓള്‍ കേരള ടൈലഴ്‌സ് അസോസിയേഷന്‍ ജില്ലയിലെ ഇരുപത് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. മുരിക്കാശേരിയില്‍ നടന്ന ധര്‍ണ ജില്ലാ സെക്രട്ടറി കെ.എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ നഷ്ടപ്പെട്ട് ഉപജീവനത്തിന് വിഷമിക്കുന്ന തയ്യല്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.