Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ആനക്കണ്ടം-ചേറ്റുകുഴി റോഡിന്റെ പതിവ്കണ്ടം ഭാഗം നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി




കൊച്ചറ:ആനക്കണ്ടം-ചേറ്റുകുഴി റോഡിന്റെ പതിവ്കണ്ടം ഭാഗം നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി.
നാൽപ്പത് വർഷം മുമ്പ് നിർമ്മിച്ച റോഡിന്റെ കുറച്ച് ഭാഗം പ്രളയ ഫണ്ടിൽ നിന്നും 1 കോടി 38 ലക്ഷം രൂപാ ചിലവഴിച്ച് നവീകരിച്ചിരുന്നു.

കുറ്റിക്കൽ പാറയിൽ പാലം നിർമ്മിച്ച് കുപ്പക്കൽ- വണ്ടന്മേട് റോഡുമായി ബന്ധിപ്പിച്ചിരുന്നു.എന്നാൽ പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്ക് ബന്ധപ്പെടുന്ന ചേറ്റുകുഴി റോഡുമായി ബന്ധിപ്പിക്കുന്ന മുപ്പത് മീറ്റർ മൺപാതയാണ് തകർന്ന് സഞ്ചാര യോഗ്യമല്ലാതായിരിക്കുന്നത്.

നെൽ പാടത്തിന് കുറുകെയുള്ള ഈ ഭാഗം മഴ എത്തിയതോടെ നീരുറവകളും സജീവമായി. ഇതുമൂലം പാതയിൽ വെള്ളക്കെട്ടും കുഴികളും രൂപപ്പെട്ടിട്ടുണ്ട്.ഇരുചക്ര വാഹനങ്ങളിൽ
ഈ വഴി യാത്ര ചെയ്താൽ ചെളിയിൽ
വാഹനത്തിന്റെ ചക്രങ്ങൾ തെന്നിമാറി അപകടവുമുണ്ടാകുന്നുണ്ട്.റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!