കട്ടപ്പനയിൽ നിന്നും ആനകുത്തി വഴി നെടുംകണ്ടം ഭാഗത്തേക്കുള്ള റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണ് അധികൃതരുടെ അനാസ്ഥ മൂലം നാശത്തിൻ്റെ വക്കിലെത്തിയിരിക്കുന്നത്.
കട്ടപ്പന ഭാഗത്തു നിന്നും നെടുംകണ്ടം വഴി മൂന്നാർ പോകുന്നവർക്ക് ഏറെ പ്രയോജനകരമായ റോഡാണ് തകർന്ന് യാത്രാ യോഗ്യമല്ലാതായിരിക്കുന്നത്.കൂടാതെ നൂറ് കണക്കിന് പ്രദേശവാസികളും സഞ്ചരിക്കുന്ന വഴിയാണിത്.
ടാറിംഗ് പൊളിക്ക് വഴിയിൽ ഉരുളൻ കല്ലുകൾ നിരന്നു കിടക്കുന്നത് മൂലം ഇരുചക്രവാഹങ്ങൾ നിരന്തരമായി പ്രകടത്തിൽപ്പെടുകയാണ്.കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ അമ്മയും മകനും അപകടത്തിൽപ്പെട്ടിരുന്നു.
റോഡ് നിർമ്മാണത്തിനായി ഫണ്ട് അനുവധിച്ചിട്ടുണ്ടെന്ന് ജനപ്രതിനിധികൾ ആവർത്തിച്ച് പറയുമ്പോഴും ഇതുവഴിയുള്ള യാത്ര കൂടുതൽ ദുരിതപൂർണ്ണമാവുകയാണ്.
കട്ടപ്പനയിൽ നിന്നും ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിലേക്ക് പോകുന്നവർ ഈ വഴിയാണ് എത്തുന്നതും. ഏതാനും മാസങ്ങൾക്ക് മുമ്പ് റോഡ് നിർമ്മാണത്തിൻ്റെ പേരിൽ കുഴികളിൽ മക്ക് ഇട്ടത് മഴ പെയ്തതോടെ റോഡിൽ നിരന്ന അവസ്ഥയിലുമാണ്. അധികൃതരുടെ ഭാഗത്തു നിന്നും ഈ റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.