കട്ടപ്പന ഗവൺമെൻ്റ് കോളജ് – വെള്ളയാംകുടി റോഡിലുള്ള വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു
മഴ പെയ്താൽ ഉണ്ടാക്കുന്ന വെള്ളക്കെട്ട് മൂലം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാവുകയാണ്.
നിരവധി കാൽനടയാത്രികരും വാഹനങ്ങളും കടന്നു പോകുന്ന കട്ടപ്പന പള്ളിക്കവല – വെള്ളയാംകുടി റോഡിൽ ഗവൺമെൻ്റ് കോളജിന് സമീപമാണ് മഴ പെയ്താൽ യാത്ര ദുഷ്കരമാവുന്നത്.
കട്ടപ്പന ടൗണിലേ വാഹന തിരക്ക് കുറക്കാനായി ഉപയോഗിക്കേണ്ട കെ.എം.മാണി മെമ്മോറിയൽ റോഡിൻ്റെ നിലവിലേ അവസ്ഥയാണ്ഏറെ ദുരിതപൂർണ്ണമായിരിക്കുന്നത്.
മാസങ്ങൾക്ക് മുമ്പ് പള്ളിക്കവലയിൽ നിന്നും റോഡിൻ്റെ അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും നിലവിൽ പ്രവർത്തനം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥ
യാണ്. കോളജി
സമീപമുള്ള വെള്ളക്കെട്ട് മാറ്റാൻ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അശാസ്ത്രീയമായ നിർമ്മാണമാണ് റോഡിൽ വെള്ളക്കെട്ടുണ്ടാവാൻ കാരണമെന്നാണ് ആരോപണമുയരുന്നത്.
വെള്ളം കെട്ടി നിൽക്കുന്ന ഭാഗത്തുള്ള കുഴിയി ചാടി നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടിരി
ക്കുന്നത് .
റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാവണമെന്നാണ് യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.