Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിദ്യാരംഭ ചടങ്ങ് കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്നു

നെടുങ്കണ്ടം: വിജയദശമിയോട് അനുബന്ധിച്ച് വിദ്യാരംഭ ചടങ്ങ് കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി മണികുളത്ത് വേദശ്രീ എം ആർ രതീഷ് തിരുമേനി കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് കൊടുത്തു. രാവിലെ മുതൽ നിരവധി ആളുകളാണ് കുട്ടികളുമായി എഴുത്തിനിരുത്താൻ ക്ഷേത്രത്തിൽ എത്തി ചേർന്നത്. പ്രസിഡൻ്റ് രാജൽ ശിവദാസ് ,സെക്രട്ടറി പി പി പ്രസാദ്, ഉണ്ണിക്കൃഷ്ണൻ, സുമേഷ് രാജൻ തുടങ്ങിയവർ നേതൃത്വം നൽകി
ഫോട്ടോ മെയിൽ….ക്ഷേത്രം മേൽശാന്തി മണികുളത്ത് വേദശ്രീ എം ആർ രതീഷ് തിരുമേനി കുട്ടിയെ കൊണ്ട് ആദ്യാക്ഷരം എഴുതിക്കുന്നു.