Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അംബേദ്കർ ഭവനിൽ ആദ്യാക്ഷരം എഴുതി കുരുന്നുകൾ

കോട്ടയം : ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) ആസ്‌ഥാന മന്ദിരമായ കോട്ടയം വാഴൂരിലുള്ള അംബേദ്കർ ഭവനിൽ വിദ്യാരംഭ ചടങ്ങുകൾ നടത്തി.
കുട്ടികളും രക്ഷിതാക്കളും അംബേദ്കർ പ്രതിമയിൽ പുഷ്‌പ്പാർച്ചന നടത്തിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്
രാവിലെ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി എം ചാക്കോ, റിട്ട ഹെഡ്മിസ്ട്രസ്സ് എൽസി രാജു ടീച്ചർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി സി രാജു തുടങ്ങിയവർ നേതൃത്വം നൽകി.