ടൂറിസം മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം
കുമളി: പ്രകൃതിക്ഷോഭവും കോവിഡ് മഹാമാരിയും മൂലം അടച്ചിടേണ്ടിവരുന്ന ടൂറിസം മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അടയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സപൈസ് ടൂറിസം പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.സി. വര്‍ഗീസ് ആവശ്യപ്പെട്ടു.
2018ലെ ജലപ്രളയത്തെ തുടര്‍ന്ന് ഇങ്ങോട്ട് ലോക് ഡൗണ്‍ കാലയളവു വരെയുണ്ടായിട്ടുള്ള പ്രതിസന്ധിയില്‍ ടൂറിസം മേഖല തകര്‍ന്നടിഞ്ഞു. റിസോര്‍ട്ടുകള്‍, ഹോംസേ്റ്റകള്‍, ഹോട്ടലുകള്‍, സ്‌പൈസ് ഗാര്‍ഡനുകള്‍, ആനസവാരി കേന്ദ്രങ്ങള്‍, കഥകളി സെന്ററുകള്‍ തുടങ്ങിയവയെല്ലാം അടഞ്ഞു കിടക്കുകയാണ്.
ടൂറിസത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നു ആയിരകണക്കിനാളുകള്‍ പട്ടിണിയിലാണ്. ചെറുകിടക്കാരാണ് ഏറ്റവും അധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. ബാങ്കുകള്‍ പലിശ എഴുതി തള്ളി മൊറട്ടോറിയം പ്രഖ്യാപിച്ചാല്‍ മാത്രമെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളു. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും വി.സി. വര്‍ഗീസ് പറഞ്ഞു.