നാട്ടുവാര്‍ത്തകള്‍പീരിമേട്
ഏലപ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കണം;വിജിലൻസ് അന്വേഷണം വേണം
ഏലപ്പാറ: പഞ്ചായത് കമ്മിറ്റിയില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ കയ്യാങ്കളി കോവിഡ് മാനദണ്ഡലംഘനമാണന്ന് ബി.ജെ.പി ആരോപിച്ചു. യോഗങ്ങളെല്ലാം ഓണ്‍ലൈനായി നടത്തണമെന്നിരിക്കെ കമ്മിറ്റി കൂടുകയും പരസ്പരം തല്ലു കൂടുകയും കണ്ടെയിന്മെന്റ് സോണായ ഏലപ്പാറ ടൗണില്‍ നൂറിലധികം ഇടത് വലത് മുന്നണിയുടെ ആള്ക്കാര് സംഘടിച്ച് സംഘട്ടനം നടത്തുകയും ചെയ്തു.
ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും അഞ്ച് മാസം കൊണ്ട് 1,18,444 രൂപ ഹോട്ടല്‍ ബില്‍ വന്നതിനെ കുറിച്ച് വിജിലന്‍സ് അനേ്വഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ബി.ജെ.പി. ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി സി.സന്തോഷ് കുമാര്‍ പരാതി നല്കി.