Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
അപകീർത്തികരമായ പരാമർശനങ്ങൾ തുടരുന്നതിനാൽ കേരളാ കോൺഗ്രസ് പ്രതിഷേധ പ്രകടനം 23- ന്
തൊടുപുഴ എം.എൽ ഏയും മുൻ മന്ത്രിയും കേരളാ കോൺഗ്രസ് ചെയർമാനുമായ പി.ജെ.ജോസഫിനെതിരെ സി.പി.എം.നേതാവ് എം.എം. മണി അപകീർത്തികരമായ പ്രസ്താവനകൾ വീണ്ടും തുടരുന്നതിനാൽ കേരളാ കോൺഗ്രസ് കാഞ്ചിയാർ, കട്ടപ്പന, കാമാക്ഷി, തോപ്രാംകുടി, വാത്തിക്കുടി, കൊന്നത്തടി, കഞ്ഞിക്കുഴി, മരിയാപുരം, വാഴത്തോപ്പ്, അറക്കുളം, കുടയത്തൂർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ 23 ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതാണെന്ന് ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചു കരോട്ട് അറിയിച്ചു.
സ്വന്തം പാർട്ടി നയങ്ങൾ കേരള കോൺഗ്രസിൽ അടിച്ചേല്പിക്കാൻ എം.എം മണി ശ്രമിക്കരുത്.
ഓരോ പാർട്ടികൾക്കുമുള്ള ഭരണഘടനയനുസരിച്ച് അതാത് പാർട്ടികൾ തെരഞ്ഞെടുപ്പുകളിൽ ആരേ മൽസരിപ്പിക്കണമെന്ന് തീരുമാനിച്ചു കൊള്ളുമെന്നും ജോയി കൊച്ചു കരോട്ട് പറഞ്ഞു……