തൊടുപുഴയില്‍ കേരളോത്സവം 2023 ന് തുടക്കമായി
തൊടുപുഴയില്‍ നഗരസഭയില്‍ കേരളോത്സവം 2023 ന് തുടക്കമായി. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും തൊടുപുഴ മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള കേരളോത്സവം 2023 നോട് അനുബന്ധിച്ചുള്ള വിളംബര ജാഥ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പല്‍ ഓഫീസില്‍ നിന്ന് ആരംഭിച്ച ജാഥ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു.
ഒക്ടോബര്‍ 21,22 തീയതികളില്‍ തൊടുപുഴയിലെ ന്യൂമാന്‍ കോളേജ്, സോക്കര്‍ സ്‌കൂള്‍ മൈതാനം , മുതലക്കുടം മൈതാനം, തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ ഹാള്‍, തൊടുപുഴ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കലാകായിക മത്സരങ്ങളുടെ പ്രചരണാര്‍ത്ഥമാണ് തൊടുപുഴ നഗരസഭ ഇത്തരത്തില്‍ ഒരു വിളംബര ജാഥ സംഘടിപ്പിച്ചത്.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജെസ്സി ജോണി, നഗരസഭ അംഗങ്ങളായ കെ ദീപക്, പി ജി രാജശേഖരന്‍, എം എ കരീം, ഷീജ ഷാഹുല്‍, ബിന്ദു പത്മകുമാര്‍, സെക്രട്ടറി ബിജുമോന്‍ ജേക്കബ്, യുവജനക്ഷേമ ബോര്‍ഡ് പ്രതിനിധി സഹല്‍ സുബൈര്‍, 35 വാര്‍ഡുകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭ ജീവനക്കാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാര്‍, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ജയറാണി പബ്ലിക് സ്‌കൂള്‍ ബാന്‍ഡ് ടീം, വിവിധ ക്ലബ്ബ് പ്രതിനിധികള്‍, യുവജന സംഘടന പ്രതിനിധികള്‍ ഉള്‍പ്പടെ ആയിരത്തോളം പേരാണ് ജാഥയില്‍ പങ്കെടുത്തത്.