കട്ടപ്പന നഗരസഭ കേരളോത്സവത്തിന് തുടക്കമായി
കട്ടപ്പന നഗരസഭ കേരളോത്സവത്തിന് തുടക്കമായി.
3 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾ നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന നഗരസഭ കേരളോത്സവം 20, 21, 24 തീയതികളിൽ ആണ് നടക്കുന്നത്.
കല മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നിർവ്വഹിച്ചു.
ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാലാപനം, സംസ്ഥാനം, ദേശഭക്തി ഗാനം, മോഹിനിയാട്ടം, തിരുവാതിര, മിമിക്രി, ഉപന്യാസ രചന, ചിത്രരചന, ക്വിസ് മത്സരം, കവിത രചന, കഥാ രചന തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.
21 ഗെയിംമ്സ് ഇനങ്ങൾ നടക്കും.
ക്രിക്കറ്റ് നഗരസഭ സ്റ്റേഡിയത്തിലും , ഫുട്ബോൾ സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലും ,വോളി ബോൾ വെള്ളയാംകുടി യുവ ക്ലബ്ബ് ഗ്രൗണ്ടിലും, ബാഡ്മിന്റൺ യൂത്ത് യുണൈറ്റഡ് കോർട്ടിലും നടക്കും .
24 ന് കായിക മത്സരങ്ങൾ സെന്റ് ജോർജ് ഗ്രൗണ്ടിൽ നടക്കും.
യോഗത്തിൽ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഐബിമോൾ രാജൻ, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ
സിബി പാറപ്പായി, മനോജ് മുരളി, ലീലാമ്മ ബേബി, ഹെൽത്ത് സൂപ്രവൈസർ ജീൻസ് സ്കറിയ, മറ്റ് കൗൺസിലർമാർ ,
വിവിധ സംഘടന ഭാരവാഹികൾ, കുടുംബശ്രീ ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.