ഫോറസ്ട്രി ട്രെയിനിംഗ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയ വനിത ഫോറസ്റ്റ് ഗർഡിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
ഇന്ന് പുലർച്ചയോടെ തേനി പെരിയകുളത്താണ് സംഭവം. വൈഗ ഡാം ഏരിയയില ഫോറസ്ട്രി ട്രെയിനിംഗ് കോളേജിൽ ഫോറസ്റ്റ് ഗാർഡുകളുടെ 3 ദിവസത്തെ പരിശീലന ക്യാമ്പിൽ പങ്കെടുന്നതിനായാണ്
ധർമ്മപുരി ജില്ലയിലെ അരൂർ സ്വദേശിനിയായ വനിതാ ഗാർഡ് പെരിയകുളത്ത് എത്തിയത്.
ധർമ്മപുരിയിൽ നിന്നും ഇവർ സഞ്ചരിച്ച ബസ് പെരിയകുളം സ്റ്റാന്റിൽ പ്രവേശിക്കാതെ തേനി റോഡിലെ മൂനന്തൽ ബസ് സ്റ്റോപ്പിൽ നിർത്തി.
ബസിൽ നിന്നും ഇറങ്ങിയ ഇവർ ബസ് സ്റ്റേഷനിലേക്ക് പോകുന്നതിനായി ഓട്ടോ റിക്ഷാ കാത്തു നിൽക്കവെ ഇതേ ക്യാമ്പിൽ പങ്കെടുക്കാനായി സേലം ജില്ലയിൽ നിന്നുള്ള മറ്റൊരു ഫോറസ്റ്റ് ഗാർഡായ സാമുവേലും എത്തി. ഇരുവരും ചേർന്ന് ഓട്ടോ റിക്ഷാ വിളിച്ച് പോകാൻ തീരുമാനിച്ചു.
അതുവഴി വന്ന ഓട്ടോ റിക്ഷയ്ക്ക് കൈ കാണിച്ച് ഓട്ടോറിക്ഷയിൽ കയറി.
പെരിയകുളം ബസ് സ്റ്റേഷനിൽ പോകണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ പെരിയകുളം ബസ് സ്റ്റേഷനിലേക്ക് പോകാതെ വനപാലകരെയും കയറ്റിയ ഓട്ടോ താമരക്കുളം, ഡി.കല്ലുപ്പട്ടി, ലക്ഷ്മിപുരം വഴി എട്ട് കിലോമീറ്റർ താണ്ടി തേനി കോടതിക്ക് സമീപം വരട്ടാരു ഭാഗത്തേക്ക് പോയി.
ഏറെ ദൂരം പോയതോടെ സംശയം തോന്നിയ സാമുവേൽ ഓട്ടോ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു.
ഓട്ടോ നിർത്തി സാമുവേൽ ഇറങ്ങി.
വനിതാ ഗാർഡ് ഇറങ്ങുന്നതിന് മുമ്പ് ഓട്ടോ മുന്നോട്ട് ഓടിച്ച് പോയി.
ഭയന്നു പോയ ഗാർഡ് ഓട്ടോയിൽ നിന്ന് റോഡിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ ഗാർഡിനെ നാട്ടുകാർ ചേർന്ന് തേനി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം സംബന്ധിച്ച് അല്ലിനഗരം പൊലീസ് കേസെടുത്ത് ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ നടത്തിവരികയാണ്.