നൂറുകണക്കിനു കുടുംബങ്ങൾ ആശ്രയിക്കുന്ന ഇടുക്കി അടിമാലിയിലെ ഇരുനൂറേക്കർ മെഴുകുംചാൽ റോഡ് സഞ്ചാരയോഗ്യമല്ലാതായി
റോഡിൻെറ ഒരു ഭാഗം
കൊച്ചി ധനുഷ്ക്കോടി ദേശീയപാതയുടെ സമാന്തരപാത കൂടിയാണ്.
എൻ എച്ച് 85 ഇൽ ഇരുമ്പുപാലത്തുനിന്നും ആരംഭിച്ചു മച്ചിപ്ലാവ് ഫ്ലാറ്റ് ജംഗ്ഷൻ , മൂകാംബിക നഗർ, വിശ്വദീപ്‌തി സ്കൂൾ, കോയിക്കക്കുടി . മന്നാംകാല വഴി 200 ഏക്കറിൽ ഹൈവേ 185 യിൽ അവസാനിക്കുന്ന റോഡാണിത്.
അധികൃതരുടെ അനാസ്ഥ മൂലം റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങൾ പിന്നിടുന്നു. റോഡ്
പുനരുദ്ധരിക്കണം എന്ന ആവശ്യവുമായി ചാറ്റുപാറ സൗത്തിൽ പ്രദേശവാസികൾ ഒന്നടങ്കം പ്രതിഷേധയോഗം സംഘടിപ്പിച്ചു.
യോഗത്തിൽ ആക്ഷൻ കമ്മറ്റി കൺവീനർ ലൈജോ ജോസഫ് ചെയർമാൻ പി.എം.ബേബി ,വൈസ് ചെയർമാൻ സി.എസ്.റെജികുമാർ എന്നിവർ നേതൃത്വം നൽകി.
അവശ്യ സേവനങ്ങൾക്ക് പോലും സാധ്യമല്ലാത്ത രീതിയിൽ പൊട്ടി പൊളിഞ്ഞ ഈ റോഡ് പ്രദേശ വാസികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
ഈ അവസ്ഥക്ക് മാറ്റം വരുത്തുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിനുമായി സമരം ശക്തമാക്കുന്നതിന് യോഗത്തിൽ തീരുമാനമായി. റോഡ് എത്രയും പെട്ടെന്ന് സഞ്ചാര യോഗ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ ഉന്നതാധികാരികൾ കൈകൊള്ളുന്നതുവരെ ശക്തമായ സമരപരിപാടി കൈക്കൊള്ളണമെന്നും വേണ്ടിവന്നാൽ ഹൈവേ ഉപരോധം ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനും യോഗത്തിൽ തീരുമാനിച്ചു,
പ്രതിഷേധ സൂചകമായി വെള്ളക്കെട്ടായ റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. സ്ത്രികളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.