ആറു മാസം, 10 ലക്ഷം യാത്രക്കാര്‍; ചരിത്രമെഴുതി വാട്ടര്‍ മെട്രോ
▪മലപ്പുറം മഞ്ചേരി സ്വദേശിയായ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ സന്‍ഹ ഫാത്തിമയാണ് പത്തു ലക്ഷം തികച്ച യാത്രക്കാരി.
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം പത്തു ലക്ഷം കടന്നു. സര്‍വീസ് ആരംഭിച്ച് ആറ് മാസത്തിനകമാണ് വാട്ടര്‍ മെട്രോ നേട്ടം കൈവരിച്ചത്. മലപ്പുറം മഞ്ചേരി സ്വദേശിയായ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ സന്‍ഹ ഫാത്തിമയാണ് പത്തു ലക്ഷം തികച്ച യാത്രക്കാരി.
കുടുംബത്തോടൊപ്പം ഹൈക്കോര്‍ട്ട് ജംഗ്ഷന് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലിലേക്ക് യാത്ര ചെയ്യാന്‍ എത്തിയതായിരുന്ന സന്‍ഹ. കെ.എം.ആര്.എല്‍. ഡയറക്ടര്‍ ഫിനാന്‍സ് എസ്.അന്നപൂരണി, വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന് പി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സന്ഹയ്ക്ക് ഉപഹാരം നല്കി.
ഈ വര്‍ഷം ഏപ്രില്‍ 26നാണ് വാട്ടര്‍ മെട്രോ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്. നിലവില്‍ 12 ബോട്ടുകള്‍ മാത്രമാണ് വാട്ടര്‍ മെട്രോയ്ക്കായി സര്‍വീസ് നടത്തുന്നത്.