Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സംസ്ഥാന സ്ക്കൂൾ കായികമേള ഹരിതാഭമായി, കുറ്റമറ്റതാക്കി നടത്തുന്നതിന് വിപുലമായ സംവിധാനങ്ങളുമായി കുന്നംകുളം നഗരസഭ
25 തൊഴിലാളികൾ, 10 ഹരിത കർമ്മ സേന അംഗങ്ങൾ, 25 ഗ്രീൻ വളണ്ടിയേഴ്സ് എന്നിവരാണ് പ്രവർത്തിക്കുന്നത്. ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കും , ഏകോപനത്തിനുമായി ഹരിത ബൂത്ത് കവാടത്തിൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഹരിത ബൂത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ സീത രവീന്ദ്രൻ നിർവ്വഹിച്ചു. 30 സ്ഥലങ്ങളിൽ അജൈവ മാലിന്യ ശേഖരണത്തിന് നഗരസഭ കുട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. അടുക്കളയിലെയും , ഡൈനിങ്ങ് ഹാളിലേയും ജൈവ മാലിന്യം ബിന്നുകളിൽ ശേഖരിച്ച് യഥാസമയം സംസ്ക്കരണ പ്ലാന്റിലേക്ക് മാറ്റുന്നുണ്ട്.