നാട്ടുവാര്‍ത്തകള്‍
സംസ്ഥാന അതിർത്തിയിൽ ശുചീകരണം തുടങ്ങി
കുമളി : കോവിഡ് വ്യാപനം കുമളി പഞ്ചായത്തിൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന അതിർത്തിയിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സംസ്ഥാന അതിർത്തിയിലുള്ള കുമളി പോലീസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൺസി മാത്യു അധ്യക്ഷനായി. കുമളി സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സജീവ് കുമാർ ശുചീകരണത്തിന് നേതൃത്വം നൽകി.