പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടന്മേട് പോലീസ് സബ് ഇന്‍സ്പെക്ടറുടെ സ്ഥലമാറ്റം ; പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്നേതൃത്വം…നാളെ വണ്ടൻമേട് പോലീസ് സ്റ്റേഷൻ മാർച്ച്
പുറ്റടി ദുരന്തം വൈദ്യുതി ബോർഡിന്റെ അനാസ്ഥയിൽ പ്രതിക്ഷേധിച്ച് സമാധാനപരമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കളെ അകാരണമായി തല്ലി ചതച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻസ് ചെയ്യണമെന്നും അപകടത്തിന് ഉത്തരവാദികളായ വൈദ്യുതി വകുപ്പ് ജീവനക്കാക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് 17 ന് (നാളെ ) 11 am മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടൻമേട് പോലീസ് സ്റ്റേഷനിലേക്ക് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിക്കും. മാർച്ച് ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉത്ഘാടനം ചെയ്യും. അഡ്വ ഇബ്രാഹിം കുട്ടി കല്ലാർ, അഡ്വ എം എൻ ഗോപി, സേനാപതി വേണു, സി എസ് യെശോധരൻ, രാജമാട്ടുക്കാരൻ, റോബിൻ കാരക്കാട്ട് തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ടോണി മക്കോറ അറിയിച്ചു.