പോലീസ് യൂണിഫോമിലുള്ള ഒരാളോട് കയർത്തു സംസാരിച്ചു എന്ന പേരിൽ കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്ന കുറ്റം ചുമത്താൻ കഴിയില്ല
പോലീസ് യൂണിഫോമിലുള്ള ഒരാളോട് കയർത്തു സംസാരിച്ചു എന്ന പേരിൽ കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്ന കുറ്റം ചുമത്താൻ കഴിയില്ല.
ഔദ്യോഗിക ഡ്യൂട്ടിയിൽ ആയിരിക്കുന്ന ഓഫീസറുടെ നേരെ അദ്ദേഹത്തിന്റെ ഡ്യൂട്ടി തടസപ്പെടുത്താൻ പര്യാപ്തമായ കുറ്റകരമായ ഉദ്ദേശത്തോടെ ബലപ്രയോഗം (ക്രിമിനൽ ഫോഴ്‌സ്) നടത്തിയാൽ മാത്രമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 353 വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയൂയെന്നും, പോലീസ് യൂണിഫോം ധരിച്ചു എന്നതു കൊണ്ട് ആ ഓഫീസർ ഒരുദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്ന് പരിഗണിക്കാൻ കഴിയില്ലായെന്ന് ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.Bail Appl..No.3192/ 2021- എന്ന കേസിൽ ചേർത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ യാത്രക്കാരനെ തടഞ്ഞു നിർത്തി സ്റ്റേഷനിൽ കൊണ്ടുപോയി മോശമായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട് ഓഫീസറോട് കയർത്തു സംസാരിച്ചുവെന്ന കാരണത്താൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വകുപ്പ് പ്രകാരം കേസെടുത്ത നടപടി ശരിയല്ലന്നും ഇത്തരത്തിൽ തെറ്റായ കേസുടുത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിവേണമെന്ന് കോടതി ഉത്തരവ് നൽകി.