കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം
ജില്ലയിലെ മൃഗസംരക്ഷണ , ക്ഷീര , മത്സ്യകൃഷി മേഖലകളിലെ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. കര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നതിനും, വിവിധ ആവശ്യങ്ങള്‍ക്കുള്ള ലോണുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നൽകുന്നത് .പക്ഷിമൃഗാധികളെ വളര്‍ത്തുന്നതിനും, ഉള്‍നാടന്‍ മത്സ്യകൃഷി, ചെമ്മീന്‍ കൃഷി, മറ്റ് ജലജീവികളുടെ കൃഷി, മത്സ്യബന്ധനം തുടങ്ങിയ ആവശ്യങ്ങള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്താം. സ്വന്തമായി ഭൂമിയുള്ളവര്‍ക്കും പാട്ടത്തിന് കൃഷി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം.
വ്യക്തിഗത ഗുണഭോക്താകള്‍ക്കും, സ്വയം സഹായ സംഘങ്ങള്‍ക്കും, വനിത സംഘങ്ങള്‍ക്കും, പാട്ടകൃഷി ചെയ്യുന്നവര്‍ക്കും, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കും പ്രയോജനം ലഭിക്കും. വായ്പകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നിശ്ചയിക്കുന്ന പലിശ നിരക്ക് ബാധകമാണെങ്കിലും പലിശ സബ്സിഡി ആനുകൂല്യവും ലഭിക്കാറുണ്ട്. ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെ ഈടില്ലാതെ വായ്പയും ലഭിക്കുന്നതാണ്.
അതത് പഞ്ചായത്ത്തല മൃഗാശുപത്രികളുമായും , മേഖലാ ഡയറി,ഫിഷറീസ് ഓഫീസുകളുമായും ബന്ധപ്പെട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാം. നവംബര്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും .