വണ്ടിപ്പെരിയാർ 56 ആം മൈലിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരുകിലെ കൃഷി ഇടത്തിലേക്ക് മറിഞ്ഞ് അപകടം
വണ്ടിപ്പെരിയാർ 56 ആം മൈലിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരുകിലെ കൃഷി ഇടത്തിലേക്ക് മറിഞ്ഞ് അപകടം. കാർ യാത്രികർ നിസാരപരിക്കുകളോ ടെ അൽഭുതകരമായി രക്ഷപെട്ടു. നിയന്ത്രണം വിട്ട കാറിന് ബ്രേക്ക് ലഭിക്കാത്തതാണ് അപകടത്തിന് കാരണമായത്.
കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ 56 ആം മൈലിന് സമീപമാണ് നിയന്ത്രണം വിട്ട കാർ റോഡരുകിലെ താഴ്ച്ചയേറിയ കൃഷിയിടത്തിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന 5 പേർ അടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. മഴ പെയ്തിരുന്നതിനാൽ നിയന്ത്രണം വിട്ട കാറിന് ബ്രേക്ക് ലഭിക്കാതിരുന്നതോടെ റോഡരുകിലെ സംരക്ഷണഭിത്തിയിലിടിച്ച കാർ തൊട്ടടുത്ത 30 അടിയോളം താഴ്ച്ചയുള്ള കൃഷിയിടത്തിലേക്ക് തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാർ യാത്രികരായ 5 പേരും നിസാര പരുക്കകളോടെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. നിസാരമായ പരിക്കേറ്റ ഇവർക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് അയച്ചു. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു