Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മാർ മാത്യു നെല്ലിക്കുന്നേൽ പിതാവിന് ജെ പി എം കോളേജിൽ സ്വീകരണം നൽകി
കാഞ്ചിയാർ: ഗോരക്പൂർ രൂപത നിയുക്ത മെത്രാൻ മാർ മാത്യു നെല്ലിക്കുന്നേൽ പിതാവിന് ജെ പി എം കോളേജിൽ സ്വീകരണം നൽകി. കോളേജ് മാനേജർ ഫാദർ അബ്രഹാം പാനികുളങ്ങര സി എസ് ടി, ബർസാർ ഫാ. ജോബിൻ പേനാട്ടുകുന്നേൽ എന്നിവർ ചേർന്ന് പിതാവിനെ സ്വീകരിച്ചു.
കോളേജിന്റെ ആശ്രമ ദേവാലയത്തിൽ വി. കൊച്ചുത്രേസ്യയുടെ തിരുനാളിനോടനുബന്ധിച്ച് പിതാവ് പരി. ബലിയർപ്പിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ജെപി എം ബി എഡ് കോളേജിലെ Patrons’ Day ആഘോഷത്തിലും പിതാവ് മുഖ്യ അതിഥിയായിരുന്നു. ജെ പി എം ബി എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു ജോസഫ്, ഫാ. ടോണി ആടുകുഴിയിൽ, ഫാ. പ്രിൻസ് ചക്കാലയിൽ, ഫാ. തോമസുകുട്ടി പന്തിരുപറയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.