പ്രധാന വാര്‍ത്തകള്‍
കേന്ദ്രം വാക്സിൻ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു, 4 വാക്സിനുകൾ കൂടി ഇന്ത്യയിൽ ലഭ്യമാക്കും: വി കെ പോൾ.


കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൊറോണ വാക്സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും പ്രതിദിനം ഒരു കോടി വാക്സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യമെന്നും നിതി ആയോഗ് അംഗം ഡോ. വിനോദ് കെ പോള്‍ അറിയിച്ചു. ഇന്ത്യയ്ക്ക് ഉടന്‍ തന്നെ നാല് വാക്സിനുകള്‍ കൂടി ലഭിക്കും.വാക്സിന്‍ വിതരണം നിര്‍ത്തി എന്ന പ്രചാരണം തെറ്റാണ്. ഒരു ദിവസം ഒരു കോടി വാക്സിന്‍ നല്‍കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. ആഴ്ചകള്‍ക്കുള്ളില്‍ അത് സാധ്യമാകുമെന്നും തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.