പന്നിയാര്‍ പുഴ കൈയേറി പൂപ്പാറ ടൗണില്‍ നിര്‍മിച്ച കെട്ടിടം പൊളിച്ചു മാറ്റാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചു
രാജകുമാരി: പന്നിയാര്‍ പുഴ കൈയേറി പൂപ്പാറ ടൗണില്‍ നിര്‍മിച്ച കെട്ടിടം പൊളിച്ചു മാറ്റാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചു. പൂപ്പാറ പാലത്തിനോടു ചേര്‍ന്ന് ചുണ്ടൻകുഴി അജിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് മാസങ്ങള്‍ക്കു മുന്‍പ് കെട്ടിടം നിര്‍മിച്ചത്.
കെട്ടിടത്തിന്റെ ഒരു ഭാഗം പുഴയിലേക്ക് നീക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. കെട്ടിടം നിര്‍മിച്ച സമയത്ത് പഞ്ചായത്ത് സ്റ്റോപ്പ് നല്‍കിയെങ്കിലും ഇത് അവഗണിച്ച് നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിനെതിരേയാണ് പഞ്ചായത്ത് ഇപ്പോള്‍ നടപടി സ്വീകരിച്ചത്.
ഉടമയോട് കെട്ടിടം പൊളിച്ചു മാറ്റണമെന്നും അല്ലാത്തപക്ഷം മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി പഞ്ചായത്ത് നോട്ടീസ് നല്കി.
പുറന്പോക്ക് ഭൂമി കൈയേറ കെട്ടിടം നിര്‍മിച്ചതിന് സ്ഥലം ഉടമയ്ക്കെതിരേ കെഎല്‍സി നിയമപ്രകാരം കേസെടുക്കുന്നതിന് ശാന്തൻപാറ പോലീസിന് നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.