Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇത് കേരള കോണ്‍ഗ്രസ് (എം) പാർട്ടിയുടെ നിയോഗമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന ഭൂപതിവ് സന്ദേശ യാത്ര കട്ടപ്പനയിൽ സമാപിച്ചു.
കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ നയിച്ച ജാഥ ഒന്‍പതിന് തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തത്.
കട്ടപ്പനയില്‍ നടന്ന സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു..
ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കര്‍ഷകര്‍ക്കൊപ്പം നിലപാട് സ്വീകരിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനും ഭൂപതിവ് ഭേതഗതി നിയമം പാസാക്കുന്നതോടെ കാര്‍ഷിക മേഖലയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഭൂപതിവ് സന്ദേശ യാത്ര സംഘടിപ്പിച്ചത്.
മുൻ എംപി അഡ്വ: ജോയിസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി.